തൃശൂർ : പാലിയേക്കര ടോള്‍പ്ലാസയിലെ ജിഐപിഎല്‍ കമ്പനിയുടെ ഓഫീസില്‍ ഇഡി നടത്തുന്ന റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു. ഇഡിയുടെ ഏഴ് ഉദ്യോഗസ്ഥരാണ് സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നത്. കമ്പനി മേധാവിയെ ഉള്‍പ്പെടെ ഓഫീസ് വിടുവാന്‍ അനുവദിച്ചിട്ടില്ല.
സാമ്പത്തികക്രമക്കേട് സംബന്ധിച്ച് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്.
![]()
