ചെന്നൈ :വനിതാ സംവരണ ബിൽ ഉടൻ നടപ്പാക്കണമെന്നും ജനാധിപത്യ അവകാശങ്ങൾക്കായി പാഴാക്കാൻ ഇനി സമയമില്ലെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.തമിഴ്നാട്ടിൽ ഡിഎംകെ വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ വനിതാ അവകാശ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.വനിതാ ബില്ല് പ്രധാന ചർച്ചയായ സമ്മേളനത്തിൽ, ബിജെപി യ്ക്കെതിരെ രൂക്ഷമായ വിമർശനമാണുണ്ടായത്. ഇന്ത്യ മുന്നണിയെ അധികാരത്തിലെത്തിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള ഇൻഡ്യ മുന്നണിയിലെ പ്രമുഖ വനിതാ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തു ബി ജെ പിയെയും കേന്ദ്ര ഗവണ്മെന്റിന്റെ നയങ്ങളെയും വിമർശിച്ചു.
വനിതാസംവരണ ബിൽ തെരഞ്ഞെടുപ്പിൽ സ്ത്രീകളെ കബളിപ്പിക്കാനാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കുറ്റപ്പെടുത്തി.എംപമാരായ കനിമൊഴി, സുപ്രിയ സുലെ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തി,. സുഭാഷിണി അലി, ആനി രാജ, ഡൽഹി ഡപ്യൂട്ടി സ്പീക്കർ രാഖി ബിദ്ലൻ, സമാജ് വാദി പാർട്ടി നേതാവ് ജൂഹി സിങ് തുടങ്ങിയവർ പങ്കെടുത്തു.
![]()
