ജിദ്ദ :മുൻ ആരോഗ്യ വകുപ്പ് മന്ത്രി വി സി കബീർ വിശുദ്ധ ഉംറ നിര്‍വഹിക്കാനെത്തി.ഒ ഐ സി സി ജിദ്ദ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് കെ ടി എ മുനീറിന്റെ നേതൃത്വത്തിൽ ജിദ്ദ അന്താരഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.സെക്രട്ടറിമാരായ ഇല്യാസ് പാലക്കാട്, സാദിക്ക് എന്നിവരും കൂടെ ഉണ്ടായിരുന്നു.സൗദി വെസ്റ്റേൺ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് കെ ടി എ മുനീറിനോപ്പം ഐ സി സിയുടെ സ്ഥാപക നേതാവ് അബ്ബാസ് ചെമ്പൻ, ഗ്ലോബൽ കമ്മറ്റി മെമ്പർ അലി തേക്ക്തോട്, ജിദ്ദ കമ്മറ്റി സെക്രട്ടറി മുജീബ് തൃത്താല, ഫൈസൽ തങ്ങൾ എന്നിവരും കോൺഗ്രസ് നേതാവിനെ ഷാൾ അണിയിച്ചു. അഞ്ചു ദിവസത്തെ മക്കാ വാസവും ഉംറയും രണ്ടു ദിവസത്തെ മദീന സന്ദർശനവുംകഴിഞ്ഞ് ഇരുപത്തൊന്നിന് അദ്ദേഹം നാട്ടിലേക്ക് തിരിക്കും.
![]()
