റിയാദ്: ഗാസയിലെ അക്രമത്തിനും നിർബന്ധിത കുടിയിറക്കത്തിനും എതിരെ നടപടിയെടുക്കണമെന്ന് സൗദി അറേബ്യ യു.എൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ആണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്തം നിറവേറ്റാൻ യു.എൻ സുരക്ഷാ കൗൺസിൽ അംഗങ്ങളോട് അഭ്യർത്ഥിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഇസ്രയേലി ആക്രമണത്തിൽ ഗാസ മുനമ്പിൽ ഏകദേശം 1,900 പേർ കൊല്ലപ്പെട്ടു. പകുതിയിലധികവും 18 വയസ്സിന് താഴെയുള്ളവരോ സ്ത്രീകളോ ആണ്. കൂടാതെ പ്രദേശം ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ തടയപ്പെടുകയും വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശ കാര്യ മന്ത്രിയുടെ ഇടപെടൽ.
![]()
