ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച് പ്രിയപെട്ടവരുടെ അടുത്തേക്ക് മടങ്ങാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മരിച്ചു. മങ്കട വെള്ളില യു.കെ പടി സ്വദേശി ഊരാക്കോട്ടില്‍ അലവി (62) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. സ്വകാര്യ ഗ്രൂപ്പില്‍ ഭാര്യയോടൊപ്പമാണ് അദ്ദേഹം ഹജ്ജ് കര്‍മ്മത്തിനായി എത്തിയിരുന്നത്.നി ജിദ്ദ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം ജിദ്ദയില്‍ ഖബറടക്കും.നടപടിക്രമങ്ങള്‍ pഓർത്തീകരിക്കാൻ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
ഭാര്യ: സക്കീന. മക്കള്‍: റസ്ലത്ത്, ഹസനത്ത്, സഹലത്ത്, നുസ്റത്ത്, റൈഹാനത്ത്, നദിയ ഷെറിന്, മുഹമ്മദ് ശമ്മാസ്. മരുമക്കള്‍: ശിഹാബ് ചിറ്റത്തുപാറ, അബ്ദുല്‍ സമീര്‍ പടിഞ്ഞാറ്റുമുറി, സിദ്ദീഖ് കാളമ്പാടി, ഉസ്മാന് കോയ മുടിക്കോട്, ഉനൈസ് കോഴിപറമ്പ്, നിസാം തുവ്വൂര്‍. സഹോദരങ്ങള്‍: അബൂബക്കര്‍, മുഹമ്മദ്, ഉമ്മര്‍, മുനീര്‍.
![]()
