മക്ക: ഈ നിർണ്ണായക ഘട്ടത്തിലും ഫലസ്തീനൊപ്പം എന്ന സൗദി അറേബിയയുടെ നിലപാട് അടിയുറച്ച വിശ്വാസത്തിൽ നിന്നുള്ളതിന്നു ഇരു ഹറം മേധാവി ഡോ: അബ്ദുറഹ്മാൻ ബിൻ സുദൈസ്. കഴിഞ്ഞ ദിവസം ജുമാ ഖുതുബയിലാണ് ഹറം ഇമാമുകൂടിയായ സുദൈസ് ഇക്കാര്യം വിശ്വാസികളോട് ഉണർത്തിയത്. അൽ അഖ്സയുടെ മോചനത്തിനായി യുദ്ധമുഖത്തുള്ള ഫലസ്തീനികളെ രാജ്യം പിന്തുണക്കുന്നതോടൊപ്പം അവർക്ക് ആവശ്യമായ സഹായമെത്തിക്കാനും വിശ്വാസികളോട് ആഹ്വനം ചെയ്തു. ഖുതുബ പ്രസംഗത്തിനിടയിൽ പലതവണ ഫലസ്തീൻ വിഷയം എടുത്തു പറഞ്ഞ സുദൈസിന്റെ കണ്ഠം ഇടറുകയായിരുന്നു. ദൈവ കാരുണ്യത്തിൽ നിരാശപ്പെടരുതെന്നും ശാശ്വത വിജയം വിശ്വാസികൾക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ പള്ളികളിൽ വെള്ളിയാഴ്ച ഫലസ്തീനുവേണ്ടി പ്രെത്യേകം പ്രാർത്ഥനകൾ നടന്നു.
![]()
