കോഴിക്കോട് : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ(76 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. പ്രകൃതിയ്ക്ക് വേണ്ടി സ്വജീവിതം മാറ്റിവെച്ച വ്യക്തിത്വമായിരുന്നു ശോഭീന്ദ്രന് മാഷ്. കോഴിക്കോട് ജില്ലയിലെ കക്കോടിയാണ് സ്വദേശം. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.സംസ്ഥാനത്തെ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികളിലെ നിറ സാന്നിദ്ധ്യമായിരുന്നു.
മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മാണി മുതൽ കോഴിക്കോട് ടൌൺ ഹാളിൽ പൊതുദർശനത്തിനു വെയ്ക്കും.ശവസംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് പുതിയപാലത്ത് നടക്കും..
ഇന്ദിരാപ്രിയദർശിനി ദേശീയ വൃക്ഷമിത്ര അവാർഡ്, കേരളഗവൺമെന്റ് വനമിത്ര അവാർഡ്, മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കേരള അവാർഡ്. സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കേരള, നാഷണൽ എൻവയൺമെന്റ് അവാർഡ്, ഭാരത് വികാസ് സംഗം, ബീജാപൂർ, സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് ആൻഡ് അപ്രിസിയേ ഷൻ: ഫ്ളാറിഡ എൺവയൺമെന്റലിസ്റ്റ്സ് അസോസിയേഷൻ, ഫ്ളോറിഡ, യു.എ സ്.എ., സെലിബ്രിറ്റി ടീച്ചർ അവാർഡ് റെക്കമെന്റഡ് ബൈ കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഭാര്യ: പ്രൊഫ. എം.സി. പത്മജ. മക്കൾ: പ്രൊഫ. ബോധി കൃഷ്ണ, ധ്യാൻ ദേവ്.
![]()
