ന്യൂഡല്‍ഹി: ‘ഓപ്പറേഷന് അജയ്’യുടെ ഭാഗമായുള്ള ഇസ്രായേലിൽ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.7 മലയാളികൾ അടക്കം 212 പേരാണ് ഡൽഹിയിൽ എത്തിയത്.മലയാളി യാത്രക്കാര്‍ക്കായി ഡൽഹി കേരള ഹൗസില്‍ കണ്ട്രോള് റൂമും ഡൽഹി വിമാനത്താവളത്തിൽ ഹെല്പ് ഡെസ്കും തുറന്നിട്ടുണ്ട്. ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപംകൊടുത്ത ദൗത്യമാണ് ‘ഓപ്പറേഷന് അജയ്’. യാത്രക്കാരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ഇസ്രായേലിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന മലയാളികൾ കേരള ഹൗസിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മലയാളി സംഘത്തിന്റെ സ്വീകരണത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണർസൗരഭ് ജെയിൻ അറിയിച്ചിരുന്നു.
![]()
