ഷാർജ: കോഴിക്കോട് ജില്ലാ ഷാർജ കെ എം സി സി വനിതാ വിങ് നിലവിൽ വന്നു. കൗൺസിൽ ജില്ലാ ആക്റ്റിങ്ങ് പ്രസിഡൻറ് സി കെ കുഞ്ഞബ്ദുല്ലയുടെ അദ്യക്ഷതയിൽ സംസഥാന സെക്രട്ടറി നസീർ കുനീൽ ഉൽഘാടനം ചെയ്തു. ട്രഷറർ അഷറഫ് അത്തോളി, വെെസ് പ്രസിഡൻറ് ഫെെസൽ കൊടശേരി, റിയാസ് കാട്ടിൽ പീടിക, സെക്രട്ടറി സജ്ഹാസ് പുതുപ്പണം, റംല ടീച്ചർ എന്നിവർ സംസാരിച്ചു. ജന സെക്രട്ടറി അലി വടയം സ്വാഗതം പറഞ്ഞു
ഭാരവാഹികളായി സൈനബ മല്ലിച്ചേരി (പ്രിസിഡന്റ്), സജ്ന ഫൈസൽ (ജന:സെക്കട്ടറി), താജുന്നിസ നൗഷാദ് കാപ്പാട് (ട്രഷറർ), വൈസ് പ്രിസിഡൻ്മാരായി റാണിയ നിസാർ (നാദാപുരം), ഷെമിനാസ് (വടകര), സുമയ്യ (കൊടുവള്ളി), സഫിനാസ് ഫൈസൽ (വടകര), ഷാജിറ റഹീം (കൊടുവള്ളി) എന്നിവരെയും സെക്രട്ടറിമാരായി ഷംസീറ മൊയ്ദു (കുറ്റിയാടി), ജംഷിദ (നാദാപുരം), ഷാബിദ (ബേപ്പൂർ), മഷിദ ടീച്ചർ (ബാലുശ്ശേരി), നജീറ ജാഫർ (നാദാപുരം) എന്നിവരെയും തെരെഞ്ഞെടുത്തു.
![]()
