ആലപ്പുഴ :2018ലെ നാരീശക്തി പുരസ്കാര ജേതാവും തൊണ്ണൂറ്റിയാറാം വയസിൽ സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ചരിത്രമെഴുതിയ
കാർത്ത്യായനി അമ്മ(102 ) അന്തരിച്ചു.ഒരു വർഷമായി പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു.ആലപ്പുഴ ചേപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം.ഡൽഹിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് കാർത്ത്യായനി അമ്മ നാരീശക്തി പുരസ്കാരം ഏറ്റവുവാങ്ങിയത് രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ ശ്രദ്ധിക്കപ്പെട്ട വാർത്തയായിരുന്നു.യുനെസ്കോയുടെഗുഡ് വിൽ അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട കാർത്യാനിയമ്മ രാജ്യത്തെ ഏറ്റവും പ്രായം കൂടിയായ സാക്ഷരതാ പഠിതാവ് കൂടിയായിരുന്നു.
ഭർത്താവ് പരേതനായ കൃഷ്ണപിള്ള, മക്കൾ: പൊന്നമ്മ, അമ്മിയമ്മ, പരേതരായ ശങ്കരൻകുട്ടി, മണി, മോഹനൻ, രത്നമ്മ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.
മുഖ്യമന്ത്രി അനുശോചിച്ചു
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്ത്യായനി അമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മ. ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു
![]()
