റിയാദ്: റോബോട്ടിനെ തൊഴിലാളിയാക്കി സൗദി അറേബ്യ. സൗദി അറേബിയയിൽ ആദ്യമായാണ് തൊഴിലാളിയായി റോബോട്ടിനെ നിയമിക്കുന്നത്. സൗദി അറേബ്യയിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ആണ് ജീവനക്കാരെയും സന്ദർശകരെയും സഹായിക്കുന്നതിനായി തങ്ങളുടെ ആദ്യ ഹ്യൂമനോയിഡ് റോബോട്ട് ജീവനക്കാരനായ “നൂർ R1” പുറത്തിറക്കിയത്. സൗദി ഗവേഷണ കേന്ദ്രമാണ് ആരോഗ്യ രംഗത്തെ പരീക്ഷണങ്ങൾക്കായി തൊഴിലാളിയായി റോബോട്ടിനെ ചുമതലപ്പെടുത്തിയത്. ജീവനക്കാർക്ക് അത്യാധുനിക വിവരങ്ങൾ ആശയവിനിമയ സാങ്കേതിക സേവനങ്ങൾ എന്നിവ റോബോട്ട് വഴി ലഭിക്കുമെന്ന് ആശുപത്രി മേധാവികൾ പറഞ്ഞു.
റോബോട്ടിന് കൃത്യമായും ഫലപ്രദമായും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അറബിയിലും ഇംഗ്ലീഷിലും ചോദ്യങ്ങൾ പരിഹരിക്കുന്ന റോബോട്ട് ആശുപത്രിയുടെ ഹെൽത്ത്കെയർ ഇൻഫർമേഷൻ ടെക്നോളജി അഫയേഴ്സ് വിഭാഗത്തിലാണ്. മറ്റുള്ളവരുമായി ഇടപഴകാനും ആശയവിനിമയം നടത്താനും സ്റ്റാഫ് അംഗങ്ങളുടെ മുഖം തിരിച്ചറിയാനുമുള്ള കഴിവാണ് നൂർ R1-നെ വ്യത്യസ്തമാക്കുന്നതെന്ന് ഗവേഷണ കേന്ദ്രം പറഞ്ഞു.
![]()
