കുവൈറ്റ് സിറ്റി :ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ അഭിമുഖ്യത്തിൽ ‘കിഴക്കിന്റെ വെനീസ് – പൊന്നോണം’ ഒക്ടോബർ 13 ന് അബ്ബാസിയയില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റേറിയത്തിൽ ആണ് പരിപാടി. തിരുവാതിര ഉൾപ്പടെ ഉള്ള വിവിധ കലാപരിപാടികൾ, ഓണ സദ്യ, ഫ്രണ്ട്സ് ഓഫ് കുവൈറ്റ് അവതരിപ്പിക്കുന്ന ഗാനമേള, വടം വലി മത്സരം തുടങ്ങിയ പരിപാടികൾ ഉണ്ടാവും.
വിശദവിവരങ്ങൾക്ക്: ബിനോയ് ചന്ദ്രൻ +96565558404, രാജീവ് നടുവിലെമുറി +96599696410, സിറിൽ ജോൺ അലക്സ് +96597115849, കുര്യൻ തോമസ് +96565095640, മനോജ് പരിമണം +96597542985 എന്നി നമ്പറുകളിൽ ബന്ധപെടുക
![]()
