ദമ്മാം: സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിൽ എത്തിയ ഇന്ത്യക്കാരന്റെ പ്രകോപനപരമായ മറുപടി വിനയായി. ദുബായിലേക്ക് യാത്ര ചെയ്യുന്നതിനായി സൗദിയിലെ ദമ്മാം വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനായ തമിഴ്നാട് സ്വദേശിയോട് ജീവനക്കാർ ബാഗിൽ എന്താണെന്നു ആവർത്തിച്ച് ചോദിച്ചു. ഇതിൽ ക്ഷുഭിതനായ യാത്രക്കാരൻ ബാഗിൽ ബോംബൊന്നുമല്ലെന്നു മറുപടി പറഞ്ഞു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. പബ്ലിക് പ്രോസിക്ക്യൂഷന് കൈമാറിയ ഇദ്ദേഹത്തിനെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഒരുമാസത്തെ തടവും നാടുകടത്തൽ ശിക്ഷയും കോടതി വിധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിക്കാത്തതിനും സഭ്യമല്ലാത്ത മറുപടി നൽകി എന്നതിനുമാണ് ശിക്ഷ. സുരക്ഷാ ഉദ്യോഗസ്ഥയോട് ഇദ്ദേഹം നൽകിയ മറുപടി വിമാനത്താവള ഉദോഗസ്ഥരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്സ്. ദമ്മാമിലുള്ള ഭാര്യ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
![]()
