അനിഷ് കുമാർ വലിയപുരക്കൽ, റിയാദ്
മുൻപേ നടന്ന വഴിത്താരകൾ
ഓർക്കാൻ പ്രിയമുള്ള ഓർമ്മകൾ
ഇനിയെത്രകാലമെൻ ജീവവായുവിൽ
മൗനമായ് നീ നിറയും
എന്നിൽ മൗനമായ് നീ നിറയും
മഴവിൽ കാഴ്ചക്കരികിൽ
നിഴലായ് നീ എന്നും
ചായും തോളോടു ചേർന്ന്
നാം ഒന്നായിരുന്ന നേരം
നീ കൂട്ടിനുണ്ടായിരുന്ന കാലം
പറയാൻ മറന്ന നിലാവിൻ വെട്ടം
ഒരു മൗനമേഘം പോലെ
ചെറു നോവായ് എന്നുള്ളിൽ
പെയ്തൊഴിയാ പ്രളയമായ് നീയിന്നും
പ്രിയമുള്ള ഓർമ്മകൾ തന്നതും
![]()
