ജിദ്ദ: സംഗീതമേഖലയെ സർഗാത്മകതയിലേക്കും മികവിലേക്കും സുസ്ഥിരതയിലേക്കും നയിക്കുക എന്ന ലക്ഷ്യത്തിൽ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രഫഷനൽ മ്യൂസിക് അസോസിയേഷന് അനുമതി.
നാഷനൽ സെൻറർ ഫോർ നോൺ പ്രോഫിറ്റ് സെക്ടർ ഡെവലപ്മെൻറ് സി.ഇ.ഒ അഹമ്മദ് അൽസുവൈലിമാണ് റിയാദ് ആസ്ഥാനമായുള്ള ആദ്യത്തെ പ്രഫഷനൽ മ്യൂസിക് അസോസിയേഷനു അനുമതി നൽകിയത്.
സംഗീതജ്ഞൻ മംദൂഹ് സെയ്ഫിെൻറ നേതൃത്വത്തിൽ ഡയറക്ടർ ബോർഡ് രൂപവത്കരിച്ചു. അമീർ സൗദ് ബിൻ അബ്ദുൽ മജീദ് ബിൻ സഉൗദ് വൈസ് ചെയർമാനും അഹമ്മദ് അബൂബക്കർ ബൽഫഖീഹ് ഫിനാൻഷ്യൽ സൂപ്പർവൈസറും സാലിഹ് അൽശാദി, ഇമാദ് സാരിഅ് എന്നിവർ ബോർഡ് അംഗങ്ങളുമാണ്
![]()
