ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദക്ക് കീഴിൽ പ്രവർത്തിക്കുന്ന അൽ ഹുദാ മദ്റസയിലെ വിദ്യാർഥികളും അധ്യാപകരും വിവിധ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു.
ദേശീയ പതാകകൾ കൈയിലേന്തി വിദ്യാർത്ഥി, വിദ്യാർഥിനികൾ അണിനിരന്ന സ്റ്റുഡൻറ്സ് അസംബ്ലി ശ്രദ്ധേയമായി. സെന്റർ വൈസ് പ്രസിഡൻറ് ഹംസ നിലമ്പൂർ ദേശീയദിന സന്ദേശം നൽകി. ചടങ്ങിൽ മദ്റസ മാനേജിങ് കമ്മിറ്റി ചെയർമാൻ എൻജി. വി.കെ മുഹമ്മദ്, പ്രിൻസിപ്പൽ ഇൻചാർജ് അബ്ദുറഹ്മാൻ ഫാറൂഖി,സെന്റർ ഭാരവാഹികളായ ജരീർ വേങ്ങര, അലി അനീസ് എടവണ്ണ, സി.എച്ച് അബ്ദുൽ ജലീൽ എന്നിവർ സംബന്ധിച്ചു
![]()
