നജ്റാൻ: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ‘അന്നം തരുന്ന നാടിന് ഒരു തുള്ളി രക്തം’ എന്ന നാമധേയത്തിൽ നജ്റാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കിങ് ഖാലിദ് ആശുപത്രിയിൽ
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന് നജ്റാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം പൂളപ്പൊയിൽ, സെക്രട്ടറി സലീം ഉപ്പള,നൗഫൽ കുളത്തൂർ, സത്താർ തച്ചനാട്ടുകര, ഹാരിസ് കൊടുവള്ളി, ഹസൻ കണ്ണമംഗലം, അബ്ദുറസാക്ക് ഹംസ,അബ്ദുൽ ജബാർ, നസീർ പാണ്ടിക്കാട്, ഇഖ്ബാൽ ഒറ്റപ്പാലം എന്നിവർ നേതൃത്വം നൽകി
![]()
