റിയാദ് :വേൾഡ് മലയാളി കൗൺസിൽ റിയാദ് പ്രോവിൻസിന്റെ ഓണാഘോഷം വിപുലമായ കലാ സാംസ്കാരിക പരി പാടികളോടെ റിയാദിൽ സംഘടിപ്പിച്ചു.
മലാസ്സിലെ അൽ മാസ്സ് ആ ഡിറ്റോറിയത്തിൽ വിപുലമായ ഓണസദ്യക്ക് ശേഷം സാംസ്കാരിക സമ്മേളനവും നടത്തി. സംഗീതം, നൃത്തം തുടങ്ങി വിപുലമായ കലാപരിപാടികളും ആഘോഷങ്ങൾക്ക് മിഴിവേകി.
സാംസ്കാരിക സമ്മേളനത്തിൽ കൗൺസിൽ പ്രസിഡന്റ് ഡോ. ഷൈൻ. ടി. ജെ. അധ്യക്ഷത വഹിച്ചു. ലോക കേരള സഭാ അംഗമായ ഇബ്രാഹിം സുബ്ഹാൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. കെ.ആർ. ജയചന്ദ്രൻ ഓണ സന്ദേശം നൽകി. കേരളത്തിന്റെ ദേശിയ ഉത്സവം നമ്മുക്ക് തരുന്ന സ്നേഹ സന്ദേശത്തെ ആസ്പദമാക്കി മാധ്യമ പ്രവർത്തകൻ നജീം കൊച്ചുകലുങ്ക് മുഖ്യ പ്രഭാഷണം നിർവഹിച്ചു. കൗൺസിലിന്റെ രക്ഷാധികാരി ഡേവിഡ് ലൂക്ക്,
ജോസഫ് അതിരുങ്കൾ, ജയൻ കൊടുങ്ങല്ലൂർ, നിജാസ് പാമ്പാടിയിൽ , അഭിലാഷ് മാത്യു, പത്മിനി നായർ, സ്വപ്ന ജയചന്ദ്രൻ, ഡോ. ലത നായർ, സിജോ വര്ഗീസ്, സുനിൽ മേലേടത്തു, രാജേന്ദ്രൻ, ബിനോയി കാക്കശേരി, എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
സന്തോഷ് കണ്ണാനായ്ക്കൽ സ്വാഗതവും തങ്കച്ചൻ വർഗീസ് നന്ദിയും പറഞ്ഞു. ആഫ്രിക്കയിലെ കിളിമൻജാരോ പർവതാ രോഹണം നടത്തിയ അഭിലാഷ് മാത്യുവിനെ ചടങ്ങിൽ ആദരിച്ചു.
അബ്ദുൽ സലാം, ജയകുമാർ, കെ.കെ. തോമസ്, ബിജു രാജൻ, എബ്രഹാം പാമ്പാടി, മോനി ബിജു എന്നിവർ
പരിപാടികൾക്ക് നേതൃത്വം നൽകി.
![]()
