നജ്റാൻ: റോഡ് മുറിച്ചുകടക്കവേ യു.പി. സ്വദേശി കാറിടിച്ച് മരിച്ചു. നജ്റാനിലെ അറീസയിലാണ് റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് മുഹമ്മദ് ഫറാഷ് ഗുൽഫാം (30) മരിച്ചത്. നജ്റാൻ സൂഖ് ഷഖ്വാനിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.ഇദ്ദേഹത്തോടൊപ്പം റോഡ് മുറിച്ചു കടന്ന യമൻ പൗരനും അപകടത്തിൽ മരിച്ചു.നജ്റാൻ കെ.എം.സി.സി പ്രവർത്തകരായ സലീം ഉപ്പള, സത്താർ തച്ചനാട്ടുകര എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നജ്റാനിൽ കബറടക്കി
![]()
