തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തന്റെ കാറിൽ മനഃപൂർവം ഇടിച്ചുവെന്ന ആരോപണവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ രംഗത്ത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിനു പോകുന്നതിനിടെ പന്തളത്തു വച്ചാണ് കാർ ഇടിച്ചു തെറിപ്പിക്കാൻ ശ്രമമുണ്ടായതെന്നാണ് കൃഷ്ണകുമാർ പന്തളം പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർ തന്നോട് മോശമായി പെരുമാറിയെന്നും തന്റെ കാറിൽ ശക്തിയായി ഇടിച്ചതിനു ശേഷം മുഖ്യമന്ത്രിയുടെ വാഹനം തടയുമോടാ എന്നു ചോദിച്ചുവെന്നും മോശമായി സംസാരിച്ചുവെന്നും പരാതിയിൽ കൃഷ്ണകുമാർ പറയുന്നു.
![]()
