കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് എൻഎസ്എസ് പിന്തുണ പ്രഖ്യാപിച്ചു എന്ന വാർത്ത തെറ്റാണെന്നും എൻഎസ്എസ് പുറത്തിറക്കിയ പ്രസ്താവനയിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.പുതുപ്പള്ളിയിലും രാഷ്ട്രീയമായി സമദൂര നിലപാട് തന്നെയാണ് എൻ എസ് എസ് നുള്ളത്.എൻഎസ്എസ് ചരിത്രത്തിലാദ്യമായി സമദൂര സിദ്ധാന്തം ഉപേക്ഷിച്ചെന്നും പുതുപ്പള്ളിയിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്നും ഒരു ഓൺലൈൻ ചാനലിൽവന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാനിന്നു അദ്ദേഹം പറഞ്ഞു.എൻഎസ്എസ് പ്രവർത്തകർക്ക് അവരുടേതായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും വോട്ട് ചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എൻഎസ്എസ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പിന്തുണ നൽകി എന്നർഥമില്ലന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
![]()
