മുള്ളൂർക്കര: മുള്ളൂർക്കര സിപിഐഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ നിർധനരായ 250 കുടുംബങ്ങൾക്കു ഭക്ഷ്യ ധാന്യ ക്വിറ്റ് വിതരണംചെയ്തു.
മുൻ മുള്ളൂർക്കര സഹകരണ ബാങ്ക് പ്രസിഡന്റും ഇപ്പോഴത്തെ ഡയറക്റ്റർ ബോർഡ് അങ്കവുമായ കെ ബി.ജയദാസ് മുൻകൈ എടുത്തുകൊണ്ടു നടത്തിയ ഈ കാരുണ്യ പ്രവർത്തനം തീർത്തും മാതൃകപരവും അഭിനന്ദനാർഹവും ആണെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്ത സംസാരിച്ച ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ വി.നബീസ പറഞ്ഞു.
മുള്ളൂർക്കര ദേവൂസ് ആർകെഡിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്തു
പ്രസിഡന്റ് രഘു അദ്യക്ഷതവഹിച്ചു.മുൻ പഞ്ചായത്തു പ്രസിഡന്റ് അബ്ദുൾസലാം, സഹകരണബാങ്ക് മെമ്പർ സന്തോഷ് ,ഷാജുദ്ധീൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
![]()
