റിയാദ് : ഒ ഐ സി സി ഗ്ലോബൽ ,നാഷണൽ, റിയാദ് സെൻട്രൽ കമ്മിറ്റികളുടെ നിർദ്ദേശപ്രകാരം ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിയ അംഗ്വത്വ വിതരണ ക്യാമ്പയ്നിന്റെ ഭാഗമായി ഒ ഐ സി സി യിൽ ആലപ്പുഴ ജില്ലയിൽ നിന്ന് അംഗങ്ങളായവർക്കുള്ള കാർഡ് വിതരണവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ചാണ്ടി ഉമ്മന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സമ്മേളനവും മലാസിലെ അൽ മാസ്സ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 1 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് നടക്കും.ജില്ലയിൽ നിന്ന് അംഗ്വത്വം എടുത്തവർ ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് ജില്ലാ പ്രെസിഡെന്റ് സുഗതൻ നൂറനാട് അറിയിച്ചു
![]()
