ഒമാൻ: ജിവിത നിലവാരം ഉയർന്നതിൽ ഏഷ്യയിലെ മികച്ച രാജ്യമായി മാറിയിരിക്കുകയാണ് ഒമാൻ. ആഗോള തലത്തിൽ ജീവിതച്ചെലവുകൾ വിശകലനം ചെയ്തപ്പോഴാണ് ഒമാൻ ഒന്നാം സ്ഥാനത്ത് എത്തിത്. ‘നംബിയോ’ വെബ്സൈറ്റ് പുറത്തുവിട്ട അർധവാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തു വിട്ടത്.പട്ടികയിൽ ആഗോളതലത്തിൽ ഏഴാം സ്ഥാനമാണ് ഒമാൻ കരസ്ഥമാക്കിയിരിക്കുന്നത്.
ഒരു പ്രത്യേക നഗരത്തിൽ താമസിക്കുന്ന വ്യക്തികളുടെ മൊത്തത്തിലുള്ള ക്ഷേമത്തിന്റെ സമഗ്രമായ വിലയിരുത്തൽ നടത്തിയാണ് ജീവിതനില വാര സൂചിക തയാറാക്കുന്നത്. 184.8 പോയന്റ് സ്കോർ നേടിയാണ് ഒമാൻ ഒന്നാം സ്ഥാനത്ത് എത്തിയത്. മറ്റ് ഏഷ്യൻ രാജ്യങ്ങൾ എല്ലാ ഒമാന്റെ പിന്നിലെത്തി. താമസക്കാർക്കും പ്രവാസികൾക്കും ഒരുപോലെ താമസിക്കാൻ അനുയോജ്യമായ താമസസ്ഥലമാണ് ഒമാൻ എന്നാണ് റിപ്പോർട്ട് പറയുന്നത്.
വീടിന്റെ വില, ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യ സംരക്ഷണ നിലവാരം, യാത്രാസമയം, കാലാവസ്ഥ എന്നിവ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ജീവിതനിലവാരത്തെ സാരമായി ബാധിക്കുന്ന നിരവധി ഘടകങ്ങൾ ഒമാനെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ സഹായിച്ചു.
ഒമാന്റെ ശ്രദ്ധേയ നേട്ടം പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം മെച്ചപ്പെടുത്തിയതിനുള്ള അംഗീകാരം കൂടിയാണ്. അടിസ്ഥാന വികസനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയിൽ പ്രത്യേക ഊന്നൽ നൽകിയത് ഈ നഗരത്തിലെ എല്ലാം ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചു.
പരിസ്ഥിതി സംരക്ഷണം ഈ രാജ്യങ്ങളിൽ കൂടുതലാണ്. സുസ്ഥിര വികസനത്തിനുള്ള ശ്രദ്ധ ഇവിടെ കൂടുതലാണ്. മലിനീകരണത്തോത് കുറഞ്ഞത് ഈ നഗരത്തിലെ ജനങ്ങൾക്ക് ശുദ്ധവായുവും ആരോഗ്യകരമായ അന്തരീക്ഷവും ജീവിക്കാൻ നൽകുന്നു
![]()
