മുംബൈ: അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐ ആർ എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന് നവ്യ നായരുമായി ബന്ധമുണ്ടെന്ന സംശയത്തിൽ മുംബൈയിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നവ്യാ നായർക്ക് സച്ചിൻ സാവന്ത് ആഭരണങ്ങൾ അടക്കം സമ്മാനിച്ചതായി കണ്ടെത്തി. ഇരുവരുടെയും ഫോൺ വിവരങ്ങൾ പരിശോധിച്ചു.
കസ്റ്റംസ് അഡീഷനൽ കമ്മീഷണറായ സച്ചിനെ ജൂൺ 27ന് ലക്നോയിൽ വെച്ചാണ് ഇ ഡി അറസ്റ്റ് ചെയ്തത്. സച്ചിൻ സാവന്തുമായി അയൽപ്പക്ക ബന്ധം മാത്രമാണുള്ളതെന്ന് നവ്യ നായരുടെ കുടുംബം വ്യക്തമാക്കി
![]()
