കൊച്ചി : രണ്ടര കോടി രൂപ ആവശ്യപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് എതിരെ
മാത്യു കുഴല്‍നാടന്റെ വക്കീല്‍ നോട്ടീസ് .പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തില്ലെങ്കില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അപകീര്‍ത്തി കേസ് നല്‍കും.
ഏഴ് ദിവസത്തിനുള്ളില്‍ രണ്ടര കോടി രൂപ മാനനഷ്ടമായി നല്‍കണമെന്ന ആവശ്യമാണ് നോട്ടീസില്‍ അയച്ചിരിക്കുന്നത്. കുഴല്‍ നാടന്‍ ഉള്‍പ്പെട്ട ഡല്‍ഹിയിലെ നിയമ സ്ഥാപനമാണു വക്കീല്‍ നോട്ടീസ് അയച്ചത്. വാര്‍ത്ത സമ്മേളനം വിളിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നോട്ടീസ്. മാത്യു കുഴല്‍നാടനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പുറമെ കുഴല്നാടന് ഉള്‍പ്പെട്ട കെ എം എന്‍ പി എന്ന നിയമസ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആക്ഷേപവും മോഹനന് ഉന്നയിച്ചിരുന്നു.
![]()
