ഇസ്ലാമാബാദ്: തോഷഖാന കേസില്‍ പാക് മുന്‍ പ്രധാനമന്ത്രിയും തെഹ്രീകെ ഇൻസാഫ് (പിടിഐ) ചെയർമാനുമായ ഇംറാന്‍ ഖാന്റെ മൂന്നു വര്‍ഷത്തെ തടവുശിക്ഷ ഇസ്ലാമാബാദ് ഹൈകോടതി റദ്ദാക്കി. കേസില്‍ മൂന്നു വര്‍ഷം തടവും അഞ്ചു വര്‍ഷത്തേക്ക് അയോഗ്യതയുമാണ് ഇസ്ലാമാബാദ് ജില്ലാ കോടതി വിധിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ആമിര്‍ ഫാറൂഖ്, ജസ്റ്റിസ് താരീഖ് മഹ്മൂദ് ജഹാംഗീരി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
![]()
