ദുബായ്: യു എ ഇ ഇന്ന് ആഗസ്റ്റ് 28 ‘അപകടങ്ങളില്ലാത്ത ദിനം’ ആയി ആചരിക്കുകയാണ്. അപകട രഹിത ദിനത്തിൽ ട്രാഫിക് നിയമലംഘനം നടത്താതിരുന്നാൽ ഡ്രൈവിംഗ് ലൈസൻസിൽ നിന്ന് നാല് ബ്ലാക്ക് പോയിന്റുകളാണ് കുറയുമെന്നു ട്രാഫിഫക് വിഭാഗം അറിയിച്ചിരുന്നു. അതിനാൽ സുരക്ഷിതമായി വാഹനമോടിക്കാൻ ഡ്രൈവർമാർ എല്ലാം അതീവ ശ്രദ്ധ പുലർത്തുന്നുണ്ടായിരുന്നു.
രണ്ട് മാസത്തെ വേനൽ അവധിക്ക് ശേഷം സ്കൂളുകൾ തുറന്നതോടെ തിങ്കളാഴ്ച രാവിലെ യു എ ഇ യിലെ റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കനത്ത തിരക്ക് പ്രതീക്ഷിച്ച് കൃത്യസമയത്ത് ഓഫീസിലെത്താൻ തിങ്കളാഴ്ച നേരത്തെ തന്നെ വീട്ടിൽ നിന്നറങ്ങിയവരുമുണ്ട്. പുലർച്ചെ മുതൽ ഗതാഗതം സുഗമമാക്കാൻ യുഎഇയിലെ പോലീസ് നിരീക്ഷണത്തിലായിരുന്നു.
![]()
