ആലപ്പുഴ :കായംകുളം ബോധി കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ പി. ശശികല നിർവഹിച്ചു. പ്രസിഡന്റ് അഡ്വ.വി ബോബൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ കെ. പുഷ്പദാസ്, എ. ജെ. ഷാജഹാൻ, എം.എ.കെ. ആസാദ്, അഡ്വ. ജോസഫ് ജോൺ, അഡ്വ. ഒ.ഹാരിസ്, പാലമുറ്റത്ത് വിജയകുമാർ, ബി.ഷീല, കുമ്പളത്ത് മധുകുമാർ, ബി ജീവൻ, കെഎൻ ജയറാം, സിനിൽ സബാദ്, എസ്. ശശികുമാർ എൻ. ശ്രീരഞ്ജൻ എന്നിവർ പ്രസംഗിച്ചു.വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു
![]()
