തിരുവനന്തപുരം : മണിക്കൂറുകൾ ബാക്കി നിൽക്കെ ഭാരതം ആത്മവിശ്വാസത്തിന്റെ നെറുകയിൽ.ഇന്ത്യയുടെ അഭിമാന ചന്ദ്രദൗത്യം ചന്ദ്രയാൻ-3 വിജയത്തിന് തൊട്ടടുത്തെത്തി. ഇന്ന് പേടകം ചന്ദ്രനിലിറങ്ങുന്നതോടെ ബഹിരാകാശ പര്യവേഷണ മേഖലയിൽ ഇന്ത്യ പുതുചരിത്രം കുറിക്കും. ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാന്ഡിംഗിനയി കാത്തിരിക്കുകയാണ് രാജ്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ തൊടുന്ന ആദ്യരാജ്യമാകാനുള്ള ചരിത്ര ദൗത്യത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.
ലാൻഡർ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യവും നോക്കിയാവും ലാൻഡിങ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. നിലവിൽ ഇന്ന് വൈകിട്ട് 6.04 ന് ലാൻഡിങ് നടത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ ആവേശം അലയടിക്കുകയാണെന്നും ലാൻഡിംഗ് പ്രവർത്തനങ്ങളുടെ തത്സമയ സംപ്രേഷണം 2023 ഓഗസ്റ്റ് 23-ന് 5:20ന് ആരംഭിക്കുമെന്നും ഇസ്രോ അറിയിച്ചു. 70 കിലോമീറ്റർ ഉയരത്തിൽ നിന്ന് ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ പകർത്തിയ ചന്ദ്രന്റെ ഏറ്റവും പുതിയ ദൃശ്യങ്ങളാണ് ഇതിനോടൊപ്പം ഇസ്രോ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) അതിന്റെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 2023 ഓഗസ്റ്റ് 23-ന് ഏകദേശം 18:04 IST (6:04PM) ചന്ദ്രനിൽ ഇറങ്ങുമെന്ന് സ്ഥിരീകരിച്ചു. ചാന്ദ്രയാൻ 3 ചന്ദ്രന്റെ ലാൻഡിംഗ് ഐഎസ്ആർഒയുടെ ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും യൂട്യൂബിലും ടെലിവിഷനിലും തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ദേശീയ ബഹിരാകാശ ഏജൻസി സ്ഥിരീകരിക്കുന്നു.
സ്മാർട്ട്ഫോണുകളിൽനിന്നും ഇന്റർനെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറിൽനിന്നും ഉപയോക്താക്കൾക്ക് ചന്ദ്രായാൻ 3 ലാൻഡിംഗിന്റെ തത്സമയ സ്ട്രീമിംഗ് കാണാൻ കഴിയും. തത്സമയ സ്ട്രീമിംഗ് ഏകദേശം 17:27 IST(5:27 PM)ന് ആരംഭിക്കും. ലാൻഡിംഗ് വൈകുന്നേരം 6:04 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നു.
ചന്ദ്രയാൻ-2ന്റെ വിക്ഷേപണ വിജയത്തെ തുടർന്ന് ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താൻ ലക്ഷ്യമിടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാൻ-3.
4.2 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ വീതിയുമുള്ള സ്ഥലത്തായിരിക്കും ലാന്റിംഗ് നടക്കുക. വിക്രം ലാൻഡറും പ്രഗ്യാൻ എന്ന റോവറും അടങ്ങുന്നതാണ് ചന്ദ്രയാൻ 3. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത് ലാൻഡറാണ്. അതേസമയം റോവർ ചന്ദ്രോപരിതലത്തിൽ വിവിധ ശാസ്ത്രീയ പരീക്ഷണഘങ്ങൾ നടത്തും. അവിടെ ജലം, മഞ്ഞ്, ധാതുക്കൾ എന്നിവയെക്കുറിച്ച് പഠനം നടത്തും.
ചന്ദ്രയാൻ ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾ മാത്രാണ് ചന്ദ്രനിൽ ഇതിന് മുൻപ് സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്.
![]()
