തായിഫ്: ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിന ആഘോഷവും സ്വതന്ത്ര ഇന്ത്യ ആശങ്കകളും പ്രതീക്ഷകളും എന്ന സെമിനാറും തായിഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ഓഫീസ് ഹാളിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് നാലകത്ത് മുഹമ്മദ് സാലിഹ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യയുടെ ബഹുസ്വരതയും അഖണ്ഡതയും സ്വാതന്ത്ര്യവും പൗരാവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പുതിയ പോരാട്ടങ്ങൾക്ക് പ്രചോദനമാവട്ടെ ഈ ദിനമെന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
തുടർന്ന് നടന്ന സെമിനാറിൽ ഡോ:യാമിനുദ്ദീൻ (ഹൈദരാബാദ്) സ്വതന്ത്ര ഇന്ത്യ- ആശങ്കകളും പ്രതീക്ഷകളും എന്ന പ്രബന്ധം അവതരിപ്പിച്ചു. ചർച്ചയിൽ ഷെയ്ഖ് റഹ്മത്തുള്ള ബാലി (കാശ്മീർ),
കാർത്തികേയൻ രാജഗോപാൽ (തമിഴ്നാട്), മഹ്മൂദ് (തനിമ),അഷ്ഫാക്ക് (ഉത്തർ പ്രദേശ്), അബ്ദുൽ അസീസ് റഹ്മാനി (എസ്.ഐ.സി),ഡോ: മുസ്തഫ (തമിഴ്നാട്), അജീഷ് പിള്ള (സാസ്കോ), തൽഹത്ത് (ഐ.സി.എഫ്),ഗൗസ് (ഹൈദരാബാദ്), അൻവർ (ഹൈദരാബാദ്) തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ജനാധിപത്യം, മതനിരപേക്ഷത, നാനാത്വത്തിൽ ഏകത്വം,ഭരണഘടന ഉറപ്പു നൽകുന്ന തുല്യനീതി മുതലായ ബലിഷ്ഠ സ്തംഭങ്ങളിൽ പടുത്തുയർത്തപ്പെട്ടു എന്നതാണ് ധിഷണാ ശാലികളായ നേതാക്കൾ രാജ്യത്തോട് ചെയ്ത ഏറ്റവും വലിയ സുകൃതമെന്ന് പ്രഭാഷകർ പറഞ്ഞു.ജ്യം ശൈഥില്യത്തിന്റെ പാത തെരഞ്ഞെടുക്കുകയാണ്. ഇതിലൂടെ അസ്ഥിരവും അരാജകത്വവും നിറഞ്ഞ സംഘർഷ ഭൂമി മാത്രമേ ബാക്കിയാക്കൂ. ത്യാഗോജ്വല പോരാട്ടങ്ങളിലൂടെ കോളനി ശക്തികളിൽനിന്ന് രാജ്യം തിരിച്ചുപിടിച്ച മഹാനുഭാവർ അവശേഷിപ്പിച്ച ശാദ്വല തീരം മുന്നിലുള്ളപ്പോൾ നമുക്കും അസ്തമി ക്കാത്ത പ്രതീക്ഷകളും പ്രാർത്ഥനകളുമായി സധൈര്യം മുന്നോട്ട് നീങ്ങാമെന്ന് സെമിനാറിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് നാലകത്ത് മുഹമ്മദ് സാലിഹിന് തമിഴ് കമ്മ്യൂണിറ്റിയുടെ ആദരവ് ഡോ: മുസ്തഫയും കാർത്തികേയൻ രാജഗോപാലും ചേർന്ന് നൽകി. സലാം പുല്ലാളൂർ, അഷ്റഫ് നഹാരി,മുസ്തഫ പെരി ന്തൽമണ്ണ, സുനീർ ആനമങ്ങാട്, സക്കീർ മങ്കട, അലി ഒറ്റപ്പാലം, ശിഹാബ് കൊളപ്പുറം, മുഹമ്മദലി തെങ്കര,ജംഷീർ ഐക്കരപ്പടി,റഊഫ് ഫൈസി, ഹാരിസ് തളിപ്പറമ്പ്, ഷബീർ, കരീം കോട്ടക്കൽ തുടങ്ങിയ സെൻട്രൽ കമ്മിറ്റി ഏരിയാ കമ്മിറ്റി നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി. തായിഫ് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷരീഫ് മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു.അഷ്റഫ് താനാളൂർ സ്വാഗതവും ബഷീർ താനൂർ നന്ദിയും പറഞ്ഞു
![]()
