ഇന്ത്യ – ഓസ്ട്രേലിയ ക്രിക്കറ്റ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനു ഇനി നാല് നാള് മാത്രം.
ലണ്ടന്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ആവേശത്തിലേക്ക് കണ്‍തുറക്കാന്‍ ഇനി നാല് നാള് കൂടിയാണുള്ളത്. ഏഴ് മുതല്‍ 11വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. ഫൈനലില്‍ കരുത്തരായ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. ഐപിഎല്ലിന് പിന്നാലെ ഒരാഴ്ച മാത്രം ഇംഗ്ലണ്ടില്‍ പരിശീലനം നടത്തിയാണ് ഇന്ത്യ കിരീട പോരാട്ടത്തിനിറങ്ങുന്നത്.
ഇംഗ്ലണ്ടിലെ സാഹചര്യം ഇന്ത്യയെക്കാള്‍ ഓസ്ട്രേലിയക്ക് സുപരിചിതമാണ്. ഇതിന്റെ മുന്‍തൂക്കം ഓസീസിനുണ്ട്. ഡ്യൂക്സ് ബോളും ഇംഗ്ലണ്ടിലെ പേസ് സാഹചര്യവും ഇന്ത്യയുടെ വിജയ സാധ്യതയെ കുറക്കുന്നതാണ്. എന്നാല്‍ ഇടവേളക്ക് ശേഷം ഐസിസി കിരീടത്തിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച പോരാട്ടം തന്നെ ഇന്ത്യക്ക് കാഴ്ചവെക്കേണ്ടതായുണ്ട്.
ഇന്ത്യക്ക് കിരീട നേട്ടം കടുപ്പമാണെന്ന കാര്യം ഉറപ്പാണ്.
![]()
