എറണാകുളം : ആലുവ മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റ പണിക്കായി 28-10-26 മുതൽ 06-11-26 വരെ 10 ദിവസം പൂർണമായും അടച്ചിടുന്നതിന്റെ ഭാഗമായി ആലുവയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, മാർത്താണ്ഡവർമ പുതിയ പാലത്തിൽ കൂടി ഇരുവശങ്ങിലെക്കും ഒരു വരിയായി ഒരേസമയം ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്.മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റ പണിക്കായി അടച്ചിടുന്നതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കിന് സാധ്യത ശക്തമാണ്.
നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ഗതാഗത നിയന്ത്രണം മുൻകൂട്ടി മനസ്സിലാക്കി യാത്രാസമയം ക്രമീകരിച്ച് സുഗമമായ യാത്ര ഉറപ്പാക്കണം. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ഗതാഗത നിയന്ത്രണം മുൻകൂട്ടി കണ്ട് യാത്രാസമയം ക്രമീകരിക്കണമെന്ന് പോലീസ് അറിയിച്ചു.
Total Views:
4
