തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ആരെയും ആക്രമിക്കരുതെന്നും ഞാനൊക്കെ എത്രയോ വേട്ടയാടപ്പെട്ടിട്ടുള്ളതാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. രാജ് മോഹന്‍ ഉണ്ണിത്താനുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
‘സോഷ്യല്‍മീഡിയയില്‍ പലതരത്തിലുള്ള ആളുകളുണ്ട്. അതിലൊന്നും ഞാന്‍ മറുപടി പറയുന്നില്ല’. തനിക്കെതിരെയും നിരന്തരം വ്യാജ പ്രചാരണങ്ങള്‍ സോഷ്യല്‍മീഡിയ വഴി നടത്തുന്നുണ്ട്. ഒരു പ്രധാനപ്പെട്ട വ്യക്തിയുടെ കേന്ദ്രത്തില്‍നിന്നാണ് ഇത്തരം വ്യാജ കാര്‍ഡുകള്‍ ഇറക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Total Views:
0
