റിയാദ്: സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാർക്ക് തങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും എംബസി അധികൃതരെ നേരിട്ട് അറിയിക്കാൻ അവസരമൊരുക്കി റിയാദിലെ ഇന്ത്യൻ എംബസി ഇന്ന് നവംബർ 26-ന് വ്യാഴാഴ്ച എംബസിയിൽ ‘ഓപ്പൺ ഹൗസ്’ സംഘടിപ്പിക്കുന്നു.
പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ പരിഹാരം തേടാനും, സേവനങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ പങ്കുവെക്കാനും ഓപ്പൺ ഹൗസ് വേദിയാകും. താല്പര്യമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
ഉച്ചകഴിഞ്ഞ് 3:00 മുതൽ വൈകുന്നേരം 5:00 വരെ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്സിലാണ് പരിപാടി.
🔗 രജിസ്ട്രേഷൻ ലിങ്ക്: https://ems.eoiriyadh.gov.in/form/registration-for-open-house-at-embassy-of-india-riyadh-26-november-2026
Total Views:
1
