റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (റിഫ ) ഭാരവാഹികൾ റിയാദിലെ ഇന്ത്യൻ അംബാസഡർ വിപുലുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെ ഇന്ത്യൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയും ഭാവി പദ്ധതികളും പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തവും സംബന്ധിച്ച വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
റിഫ പ്രസിഡന്റ് നബീൽ പാഴൂർ, ജനറൽ സെക്രട്ടറി നസീബ് പുത്തൻപീടിക, ട്രഷറർ മുഹമ്മദ് ഫൈസൽ എന്നിവർക്കൊപ്പം റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
Total Views:
0
