റിയാദ് : അൽഖസ്സിം ഫുട്ബോൾ അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം ഒഐസിസി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ നിർവഹിച്ചു.അൽഖസിം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സുധീർ കായംകുളം അധ്യക്ഷത വഹിച്ച യോഗത്തിൽ സുജിത നവോദയ,നൂഹ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജനറൽ സെക്രട്ടറി മുഹമ്മദ് ശരീഫ് സ്വാഗതം പറഞ്ഞു.തുടർന്നുള്ള ഫുട്ബോൾ മത്സരത്തിൽ മാമാങ്കത്തിൽ നിരവധി ക്ലബ്ബുകൾ പങ്കെടുത്തു.ഉനൈസ യുണൈറ്റഡ് എഫ്സി വിന്നേഴ്സും എഫ് സി ബുറൈദ റണ്ണേഴ്സപ്പുമായി.
Total Views:
56
