റിയാദ് : സൗദിയിൽ വീണ്ടും ലുലു സൂപ്പർ ഫ്രൈഡേ ഓഫർ ആവേശം. നവംബർ 18 മുതൽ ഡിസംബർ 1 വരെ നീളുന്ന രണ്ടാഴ്ചക്കാലം ഉപഭോക്താക്കൾക്ക് ആയിരക്കണക്കിന് ഉത്പന്നങ്ങൾക്കാണ് 70 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുക. രാജ്യത്തെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഇക്കാലയളവിൽ ലുലു സൂപ്പർ ഫ്രൈഡേ ഓഫറുകൾ ലഭ്യമായിരിക്കും.
റിയാദിൽ നടന്ന ചടങ്ങിൽ ഹുവായ് സൗദി അറേബ്യ ചാനൽ ഡയറക്ടർ ലിപെങ് ലുലു സൂപ്പർ ഫ്രൈഡേ ഓഫറുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു മാനേജ്മെന്റ് അംഗങ്ങൾ, പ്രമുഖ ബ്രാൻഡുകളുടെ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
എല്ലാ കാറ്റഗറികളിലും സൂപ്പർ ഫ്രൈഡേ ഓഫറുകൾ
ഇലക്ട്രോണിക്സ്, ഫാഷൻ, ഹോം ഫർണിഷിംഗ്, അടുക്കളയിലേക്ക് ആവശ്യമായ സാമഗ്രികൾ, വീട്ടാവശ്യങ്ങള്‍ക്കുള്ള ഉൽപ്പന്നങ്ങൾ, സ്മാര്‍ട്ട് ഫോണുകള്‍, ഗാഡ്ജെറ്റുകൾ, ടിവികള്‍, ലാപ്ടോപ്പുകള്, ആക്സസറികള്‍, ഫുട് വെയര്‍, ലേഡീസ് ഹാന്‍ഡ് ബാഗ്, റിയോ ഫാഷൻസ്, കുട്ടികള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ തുടങ്ങി എല്ലാ കാറ്റഗറികളിലും 70 ശതമാനം വരെ ഓഫറുകളോടെ അതിശയിപ്പിക്കുന്ന വിലക്കിഴിവാണ് ലുലു സൂപ്പർ ഫ്രൈഡേയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
ഗാഡ്ജറ്റുകൾ മിനിട്ടുകൾക്കുള്ളിൽ ഹോം ഡെലിവറിയായെത്തും
ഹൈപ്പർമാർക്കറ്റുകൾക്ക് പുറമെ ലുലു ഓൺലൈനിലൂടെയും ഉപഭോക്താക്കൾക്ക് സൂപ്പർ ഫ്രൈഡേ ഓഫറുകൾ സ്വന്തമാക്കാം. സൂപ്പർ ഫ്രൈഡേ ഓഫറുകളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഗാഡ്ജറ്റുകളും ലുലു മിനുട്സ് ഓൺലൈൻ പ്ലാറ്റ് ഫാമിലൂടെ ഉപഭോക്താക്കൾക്ക് നിമിഷങ്ങൾക്കുള്ളിൽ ഹോം ഡെലിവറിയിലൂടെ നേടാം. സൗദിയിൽ ഇതാദ്യമായാണ് ലുലു മിനുട്സിലൂടെയും ഗാഡ്ജറ്റുകൾ ഹോം ഡെലിവറി ബുക്ക് ചെയ്യാൻ സൗകര്യമൊരുങ്ങുന്നത്. ലുലു മിനിട്സ് ആപ്പിന് പുറമെ, ലോക്കേറ്റ്, നൂൺ, ഹംഗർസ്റ്റേഷൻ, ട്രെൻഡിയോൾ തുടങ്ങിയ ഡെലിവറി ആപ്പുകൾ വഴിയും ഓഫർ ഗാഡ്ജറ്റുകളടക്കം ഉപഭോക്താക്കൾക്ക് വേഗത്തിൽ വീട്ടിലേക്കെത്തിക്കാം.
ലുലു എക്സ്പ്രസിൽ 60 ശതമാനം വരെ ഓഫർ
അന്താരാഷ്ട്ര ബ്രാൻഡുകളുടെ കണ്ണടകൾ, സൺഗ്ലാസുകൾ, കോൺടാക്ട് ലെൻസുകൾ അടക്കമുള്ള ഒപ്റ്റിക്കൽ ഉൽപ്പന്നങ്ങൾക്ക് ഇക്കാലയളവിൽ 60% വരെ വിലക്കിഴിവ് ലഭിക്കും. ഒപ്പം ലുലു എക്സ്ക്ലൂസീവ് സ്റ്റൈൽ ക്യാംപെയിനിൻ്റെ ഭാഗമായി തിരഞ്ഞെടുത്ത കാറ്റഗറികളിൽ ഫ്ലാറ്റ് 50% ഓഫറുകളുമുണ്ടായിരിക്കും.
ടെക്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ കാറ്റഗറികളിൽ ഓഫറുകൾ
ഡിഷ്വാഷറുകൾ, അയൺ ബോക്സുകൾ, തിരഞ്ഞെടുത്ത കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളിലെ ബെെ വൺ ഗെറ്റ് വൺ ഓഫറുകൾ, ബോട്ട് അടക്കമുള്ള ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, എൽ.ഇ.ഡി ടിവികൾ, സൗണ്ട് ബാറുകൾ, പാർട്ടി സ്പീക്കറുകൾ, ടി.ഡബ്ല്യു.എസ് ഇയർബഡുകൾ, ഹെഡ്ഫോണുകൾ, ഫിലിപ്സ് , വാൾ, ബ്വറർ എന്നിവയുടെ വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, സെക്യൂരിറ്റി ആക്ഷൻ ക്യാമറകൾ, ഹെൽത്ത് കെയർ ഉൽപ്പന്നങ്ങൾ, മോട്ടൊറോള ഫോൾഡ് പോലെയുള്ള സ്മാർട്ട്ഫോണുകൾ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ടെക്, ഇലക്ട്രോണിക്സ്, ഹോം ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ ഉപഭോക്താക്കൾക്ക് സൂപ്പർ ഫ്രൈഡേയുടെ ഭാഗമായി 70% വരെ വിലക്കിഴിവ് നേടാം.
6 ഇൻസ്റ്റാൾമെൻ്റ് സൗകര്യവുമായി ടാബി, തമാര
സൂപ്പർ ഫ്രൈഡേയുടെ ഭാഗമായി ടാബി, തമാര എന്നിവയിലൂടെ പണമടയ്ക്കുന്നവർക്ക് ഇൻസ്റ്റാൾമെൻ്റ് സ്കീമിലും വൻ ഇളവുകളുണ്ട്. ഓഫർ കാലയളവിൽ ടാബി, തമാര എന്നിവയിലൂടെ 6 ഇൻസ്റ്റാൾമെൻ്റുകളായി ഉപഭോക്താക്കൾക്ക് പണമടയ്ക്കാനാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. ഓൺലൈൻ വഴിയോ നേരിട്ടോ കുറഞ്ഞത് 2,000 സൗദി റിയാലിന്റെ സാധനങ്ങൾ വാങ്ങുമ്പോഴാണ് 6 മാസത്തെ ഇൻസ്റ്റാൾമെന്റ് സൗകര്യം ലഭിക്കുക.
സൗദിയിലെ ഉപഭോക്താക്കൾക്ക് ഈ വർഷത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ഓഫറുകളാണ് ലുലു സൂപ്പർ ഫ്രൈഡേ സമ്മാനിക്കുന്നതെന്ന് ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഇതിലൂടെ ഒരിക്കൽ കൂടി 70 ശതമാനം വരെ വിലക്കിഴിവിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉറപ്പാക്കുകയാണ് ലുലു ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഭോക്താക്കള്‍ക്കായി പലിശരഹിത ഓഫറുകള്‍
ഉപഭോക്താക്കൾക്ക് ലുലു സൂപ്പർ ഫ്രൈഡേ ഷോപ്പിംഗ് ആഘോഷത്തിലെ പങ്കാളിത്തം സുഗമമാക്കാന്‍ റിയാദ് ബാങ്ക്, അറബ് നാഷണൽ ബാങ്ക്, എസ്.എൻ.ബി, സാബ് (SAB), എമിറേറ്റ്സ് എൻ.ബി.ഡി, അൽ രാജ്ഹി ബാങ്ക് എന്നീ ബാങ്കുകൾ വഴി 0% ഇൻസ്റ്റാൾമെന്റ് പ്ലാനുകളും ലഭ്യമാക്കിയിട്ടുണ്ട്. ഈ പലിശരഹിത പ്ലാനുകൾക്കൊപ്പം പ്രമുഖ ബാങ്കുകളുടെ വിവിധ ക്രെഡിറ്റ് കാർഡ് പ്രൊമോഷനുകളും കാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. ടാബി, തമാര എന്നിവയിലൂടെ ഷോപ് നൗ, പേ ലേറ്റർ സേവനങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ലളിതമായി തുക അടയ്ക്കാനും സൗകര്യമുണ്ട്.
