ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജയണൽ കമ്മിറ്റി 2027 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. ദമ്മാം റോഡ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ
അബീർ മെഡിക്കൽസ് ഓപ്പറേഷൻ മാനേജർ അനീഷ് രാജ് പ്രവാസി വെൽഫെയർ പ്രൊവിൻസ് പ്രസിഡൻ്റ് അബ്ദുറഹീം തീരൂർക്കാടിന് നൽകി പ്രകാശനം നിർവഹിച്ചു. റീജണൽ പ്രസിഡൻ്റ് ജംഷാദലി കണ്ണൂർ, ട്രഷറർ ഉബൈദ് മണാട്ടിൽ, അബീർ മാർക്കറ്റിംങ് എക്സികുട്ടീവ് അനസ് മോൻ റഹീം, പ്രോവിൻസ് – റീജിണൽ ഭാരവാഹികളായ ഷക്കീർ ബിലാവിനകത്ത്, സമീയുള്ള കൊടുങ്ങല്ലൂർ, ആഷിഫ് കൊല്ലം, ഷമീർ പത്തനാപുരം എന്നിവരും പങ്കെടുന്നു.
ആതുര സേവന രംഗത്ത് ശ്രദ്ധേയമായ സേവനങ്ങൾ നൽകുന്ന അബീർ മെഡിക്കൽസിന്റെ സഹകരണത്തോടെയാണ് പ്രവാസി വെൽഫെയർ കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്.
Total Views:
39
