ദമാം : പ്രവാസത്തിലെ നേരനുഭവം പ്രമേയമായ ‘ഒരു പ്രവാസിയുടെ തിരുശേഷിപ്പ്’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനം ദമ്മാം റോസ് ഗാർഡൻ ഹാളില്‍ നടന്നു. മലപ്പുറം പ്രീമിയർ ലീഗ് ചെയര്‍മാനും സൗദി മലയാളി സമാജം എക്സിക്യൂട്ടീവ് അംഗവുമായ നജ്മുസ്സമാൻ കുളങ്ങരത്തൊടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നർത്തകിയും ഗായികയുമായ അനിത ഹരീഷും ഗായകനും, സൗദി മലയാളി സമാജം എക്സിക്യൂട്ടീവ് അംഗവുമായ അസർ മുഹമ്മദും ചേർന്ന് ചിത്രത്തിന്റെ റിലീസ് പോസ്റ്റർ പ്രകാശനം ചെയ്തു. തുടർന്ന് ചിത്രം പ്രദർശിപ്പിച്ചു.
സംവിധായകനും അഭിനേതാവുമായ നിഖിൽ മുരളീധരൻ, തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ച ഷനീബ് അബൂബക്കർ, എഡിറ്റർ ഹരീഷ് മുരളി, ഗായകൻ വിനീഷ് കെ.പി., അഭിനേതാക്കളായ ഷാജു അഞ്ചേരി, മുഷാൽ തഞ്ചേരി, സദാനന്ദ് പുന്നയൂർ, മീഡിയ പാർട്ണർ ജസീർ കണ്ണൂർ, ഡോ. സിന്ധു ബിനു എന്നിവർ ചടങ്ങിന് സാക്ഷിയായി.
സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ, സൗദി കെ.എം.സി.സി. ദേശീയ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ, വ്യവസായ പ്രമുഖനും, സാംസ്ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ മുരളി ഊട്ടുകളം, നവയുഗം കേന്ദ്ര ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, സാമൂഹിക–ജീവകാരുണ്യ പ്രവർത്തകന് മാത്തുക്കുട്ടി പള്ളിപ്പാട്, നിർമ്മാതാവും നടനും എഴുത്തുകാരനുമായ ജേക്കബ് ഉതുപ്പ്, നടനും സൗദി മലയാളി സമാജം എക്സിക്യൂട്ടീവ് അംഗവുമായ ഹുസൈൻ ചമ്പോളിൽ എന്നിവർ ആശംസകൾ നേർന്നു.
കിഴക്കൻ പ്രവിശ്യയിലെ കലാ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽനിന്ന് ഒ.പി. ഹബീബ്, പ്രമോദ് അത്തോളി, സഹീർഷ കൊല്ലം, പ്രദീപ് കാറളം, അബ്ദുല്‍ മജീദ് (സിജി), സാലു മാഷ്, നിധിന് കണ്ടമ്പേത്ത്,മോഹന്‍ വസുധ, ബൈജു കുട്ടനാട്, ശിവാനന്ദന് പീടികത്തൊടി, ഡോ. ടെസി റോണി, സോഫിയ ഷാജഹാൻ, നീതു ശ്രീവൽസൻ, ലതിക പ്രസാദ്, ഹുസ്ന ആസിഫ്, ഷബ്ന നജീബ്, മഞ്ജുഷ ലജിത്, രഞ്ജിത ഷഫീക്, മുരളീധരൻ നായർ, നൗഷാദ് മുത്തലിഫ്, ആസിഫ് താനൂർ, ലീന ഉണ്ണികൃഷ്ണൻ, ഗോപി മേനോൻ, റൗഫ് ചാവക്കാട്, അന്‍ഷാദ് തകടിയേല്‍, ജോയ് തോമസ്, സഹീര്‍ മജ്ദാല്‍ തുടങ്ങിയവർ പങ്കെടുത്തു.
സൗദി മലയാളി സമാജം ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു ചടങ്ങിന്റെ അവതാരകയായിരുന്നു. വിവിധ കലാപരിപാടികൾ അരങ്ങേറിയ ചടങ്ങ് നവയുഗം വായനാവേദി സെക്രട്ടറിയും, സമാജം എക്സിക്യൂട്ടീവ് അംഗവുമായ ബിനു കുഞ്ഞ് ഏകോപിപ്പിച്ചു. മുഷാൽ തഞ്ചേരി സ്വാഗതവും ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.
യൂട്യൂബിൽ റിലീസ് ചെയ്ത ഹ്രസ്വചിത്രം ഇതിനകം നിരവധി പേർ കണ്ടു. പ്രേക്ഷകരിൽനിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
