ജിസാന്‍:താഹ കൊല്ലേത്ത് സ്മാരക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ജിസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്.പ്രവാസലോകത്തെ തിരക്കുകള്‍ക്കിടയില്‍ ആരോഗ്യസംരക്ഷണം മറന്നുപോകുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറെ പ്രയോചനം ചെയ്ത ക്യാമ്പ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. ജല സബിയ യൂണിറ്റ് കമ്മിറ്റിയും ജിസാന്‍ സദാഫ് ഹോസ്പിറ്റലും സംയുക്തമായി നവംബര്‍ 13 വെള്ളിയാഴ്ച സബിയ ഇന്റര്‍നാഷണല്‍ സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 27-ന് തമിഴ്നാട്ടിലെ തെങ്കാശിയിലുണ്ടായ വാഹനാപകടത്തില്‍ അന്തരിച്ച ജലയുടെ മുഖ്യരക്ഷാധികാരിയും സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ കോണ്‍സുലാര്‍ വെല്‍ഫെയര്‍ കമ്മിറ്റി അംഗവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന താഹ കൊല്ലേത്തിന്റെ സ്മരണാര്‍ത്ഥമാണ് ക്യാമ്പ് ഒരുക്കിയത്.
ജിസാന്‍ സദാഫ് ഹോസ്പിറ്റലിലെ ഡോ. അച്ചു രമേശിന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പ് നടന്നത്. നഴ്സുമാരായ അസദ് അലി, അനശ്വര അഗസ്ത്യന് എന്നിവരും ആരോഗ്യപരിശോധനകള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും നേതൃത്വം നല്കി.
ജല സബിയ ഏരിയ സെക്രട്ടറി നൗഷാദ് പുതിയതോപ്പില്‍, ജല സബിയ യൂണിറ്റ് ഭാരവാഹികളായ സജീഷ് കണ്ണമംഗലം, നന്ദു ശ്രീനിവാസ്, അഷ്റഫ് മച്ചിങ്ങല്‍, മമ്മൂട്ടി എന്നിവര്‍ ക്യാമ്പിന്റെ സംഘാടനത്തിന് നേതൃത്വം നല്കി.
ജല ജനറല്‍ സെക്രട്ടറി സലാം കൂട്ടായി, മുഖ്യരക്ഷാധികാരി മനോജ് കുമാര്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഓമനക്കുട്ടന് ആലപ്പുഴ, സതീഷ് കുമാര്‍ നീലാംബരി, സണ്ണി ഓതറ, ഡോ. ജോ വര്‍ഗീസ്, ഡോ. രമേശ് മുച്ചിക്കല്‍, അനീഷ് നായര്‍, ഹനീഫ മുന്നിയൂര്‍, ജബ്ബാര്‍ പാലക്കാട്, ജോര്‍ജ് തോമസ്, അമീന്, സുന്ദരന്‍ എന്നിവര്‍ പരിപാടിയുടെ ഏകോപനത്തില്‍ പങ്കാളികളായി. ഡോ. അനീഷ് ജോര്‍ജ്, ഡോ. ലിന് എന്നിവരും ക്യാമ്പില്‍ സന്നിഹിതരായിരുന്നു.
