കൊച്ചി: വ്യവസായ വാണിജ്യ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന സംരംഭകരെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന പ്രമുഖ പുരസ്കാരമാണ് ‘പ്രോഫിറ്റ് ടസ്കർ ഇന്ത്യ അവാർഡ്സ്’. ആഗോള തലത്തിൽ വ്യവസായ വളർച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയുടെ മൂന്നാമത് ബ്രാൻഡ് കേരളം ബിസിനസ് സമ്മിറ്റ് 2026 കൊച്ചി താജ് ഗേറ്റ്വേയിൽ വെച്ച് നടന്നത്. ഈ വേദിയിൽ വെച്ചാണ് ആഗോള വ്യവസായ രംഗത്തെ മികവിന് ഇറാം ഹോൾഡിങ്സ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദിനെ പുരസ്കാരം നൽകി ആദരിച്ചത്. മുഖ്യമന്ത്രി വി ഡി സതീശനാണ് പുരസ്കാരം സമ്മാനിച്ചത്.
സംരംഭക മേഖലയ്ക്കും കേരളത്തിന്റെ ബിസിനസ് വളർച്ചയ്ക്കും ഇറാം ഹോൾഡിങ്സ് നൽകിയ മികച്ച സംഭാവനകൾ, ദീർഘവീക്ഷണം, നേതൃത്വമികവ് എന്നിവ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് ആൻഡ് എന്റർപ്രണർഷിപ്പ് പ്രമോഷൻ കൗൺസിലും എഫ് വൈ ബി ബിയും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
എണ്ണ – വാതകം, ഊർജം, നിർമാണം, ഉത്പാദനം, യാത്ര, ആരോഗ്യപരിചരണം, ഐ ടി, മാധ്യമം, ലോജിസ്റ്റിക്സ്, ഓട്ടോമൊബൈൽ, പരിശീലനം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ബിസിനസ് സംരംഭക കൂട്ടായ്മയാണ് ഇറാം ഹോൾഡിങ്സ്. ആഗോള വ്യവസായ രംഗത്തെ മികവിനൊപ്പം ഇന്ത്യ – ഗൾഫ് വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹം. വിദേശ ഇന്ത്യക്കാർക്കായി ഇന്ത്യ സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ‘പ്രവാസി ഭാരതീയ സമ്മാൻ അവാർഡ്’ നേടിയിട്ടുള്ള വ്യക്തിയാണ് ഡോ. സിദ്ദീഖ് അഹമ്മദ്. നിലവിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI) ഇന്ത്യ – അറബ് കൗൺസിൽ കോ-ചെയറും, സൗദി – ഇന്ത്യ ബിസിനസ് നെറ്റ്വർക്ക് (SIBN) ചെയറുമാണ് ഡോ. സിദ്ദീഖ് അഹമ്മദ്.
വിവിധ വ്യവസായ മേഖലകളിലെ മികവ് പരിഗണിച്ച് 21 പേർക്കാണ് ചടങ്ങിൽ പ്രോഫിറ്റ് ടസ്കർ പുരസ്കാരങ്ങൾ സമ്മാനിച്ചത്. പ്രത്യക്ഷത്തിൽ പതിമൂവായിരത്തിലേറെ പേർക്കും അതിന്റെ ഇരട്ടിയിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്ന സ്ഥാപനമാണ് ഇറാം ഹോൾഡിംഗ്സ്. 16ഓളം രാജ്യങ്ങളിൽ സാന്നിധ്യവും ആഗോളതലത്തിൽ 126ലധികം ഓഫിസുകളും ഇറാം ഹോൾഡിംഗ്സ് ഒൻപതിലധികം മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിന് പുറമേ മറ്റു സംസ്ഥാനങ്ങളിലും ഉടൻ പ്രവർത്തനം തുടങ്ങും.
