റാഗിങ്, മർദനം, ഭീഷണി, ലഹരി ഉപയോഗം, പഠനസമ്മർദം, കുടുംബപ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങി വിവിധ പ്രശ്നങ്ങൾക്ക് ‘സിദ്ധാർത്ഥൻ’ സ്റ്റുഡന്റ് വെൽഫെയർ ആപ്പിലൂടെ സഹായം തേടാം. സ്വന്തം പേരിലോ മറ്റൊരു വിദ്യാർത്ഥിക്കുവേണ്ടിയോ എഴുത്തായോ ശബ്ദസന്ദേശമായോ പരാതി നൽകാം. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. രഹസ്യ പിൻ ഉപയോഗിച്ച് പരാതിയുടെ തുടർനടപടികളും അറിയാം.
കൗൺസലിങ് സഹായം, ലഹരിയിൽനിന്ന് മോചനം നേടാനുള്ള പിന്തുണ, അടിയന്തര സഹായത്തിനുള്ള SOS സംവിധാനം, വിദ്യാർത്ഥികൾക്ക് കൂട്ടായ്മകളിൽ പങ്കുചേരാനുള്ള ‘കണക്റ്റ്’ സൗകര്യം എന്നിവയും ആപ്പിലുണ്ട്. പരാതികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ പരിഹാരം ഉറപ്പാക്കും. നടപടി വൈകിയാൽ പരാതി ഉയർന്ന തലങ്ങളിലേക്ക് കൈമാറും. സംസ്ഥാനത്തെ സർവകലാശാലകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
🌐 Visit Now : https://sidharth.kerala.gov.in
