ദുബായ്: മലയാളി വിദ്യാർത്ഥിനിക്ക് ദുബായിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം.ദുബായിയിൽ ബിസിനസ് നടത്തുന്ന തൊടുപുഴ സ്വദേശി ബിനു ഹമീദിന്റെയും സീനയുടെയും മകൾ നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ദുബായ് റാഷിദിയയിൽ കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത് . നാഇഫ സഞ്ചരിച്ച കാറിന്റെ ടയർ പഞ്ചറായപ്പോൾ കാർ റോഡരികിൽ നിർത്തുകയും നാട്ടിൽ പോയിരുന്ന മാതാപിതാക്കളോട് ഇക്കാര്യം ഫോൺ വിളിച്ച് പറയുകയും ചെയ്തിരുന്നു. സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ സഹായത്തിന് ആളെത്തുമെന്ന് പിതാവ് ബിനു പറഞ്ഞതനുസരിച്ച് കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം.
പിന്നീട് പിതാവ് ഫോൺ വിളിച്ചപ്പോൾ നാഇഫ എടുത്തിരുന്നില്ല. ദുബായ് പൊലീസിൽ നിന്ന് ഫോൺ വിളിയെത്തിയപ്പോഴാണ് അപകട വിവരം അറിയുന്നത്. ദുബായ് പൊലീസ് ഫോറൻസിക് വിഭാഗത്തിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. ദുബായിയിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ്. നിഹാൽ ഹമീദാണ് സഹോദരൻ.
