സൗദിയിൽ പത്തനംതിട്ട സ്വദേശി നിര്യാതനായി.ആയൂര്‍ നോര്‍ത്ത് വെള്ളിയറ വടക്കേകരവീട്ടില് ഷാബു (54) മരിച്ചത് .നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച ഇദ്ദേഹത്തെ ഉംലുജ് റെഡ് സീ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.
ഉംലുജ് റെഡ് സീ പ്രൊജക്ടുമായി ബന്ധപ്പെട്ട് ‘അലുമാകോ’ കമ്പനിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. മാതാപിതാക്കള്‍: വടക്കേകരവീട് രാഘവന്, വിജയമ്മ. ഭാര്യ: ശ്രീകല കുമാരി.
റെഡ് സീ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സി.സി.ഡബ്ല്യു.സി അംഗം സിറാജ് എറണാകുളം, സാമൂഹ്യ പ്രവര്‍ത്തകരായ ഷാജി കരയാട്, ആഷിക് പൂനൂര് എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Total Views:
13
