ബുറൈദ: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓർമ്മ പുതുക്കി ഒ.ഐ.സി.സി അൽഖസീം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ബുറൈദയിൽ ചടങ്ങിന്റെ ഉദ്ഘാടനം ആക്ടിങ് പ്രസിഡന്റ് അബ്ദുറഹ്മാൻ കാപ്പാട് നിർവ്വഹിച്ചു.
ചടങ്ങിൽ ഒഐസിസി ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ പ്രമോദ് കുര്യൻ കോട്ടയം മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. രാജ്യത്തിന്റെ പ്രഗത്ഭയായ ഭരണാധികാരി എന്ന നിലയിൽ ഇന്ദിരാഗാന്ധി കൈക്കൊണ്ട ഉറച്ച തീരുമാനങ്ങളും രാജ്യപുരോഗതിക്കായി നൽകിയ സംഭാവനകളും എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സംഘടനാനേതാക്കളായ നജീബ് കുട്ടമ്പൂർ , ഷഫീർ ചിതറ, സക്കീർ കുറ്റിപ്പുറം , തുടങ്ങിയവർ സംസാരിച്ചു. ഇന്ദിരാഗാന്ധിയുടെ ജീവിതവും ദർശനങ്ങളും ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
