പവിത്രം പ്രവാസി വെൽഫെയർ ഫോറം പ്രഥമ പൊതുയോഗം 2026 നവംബർ രണ്ടാം തീയതി സൂം പ്ലാറ്റ് ഫോമിൽ കൂടി.ചെയർമാൻ പീറ്റർ വർഗ്ഗീസിൻറ അധ്യക്ഷത വഹിച്ച യോഗം യൂറോപ്പ് മേഖലയിലെ പ്രവാസിയും പ്രമുഖ സാമൂഹിക പ്രവർത്തനുമായ നിബു മാരറ്റ് തോമസ് ഉത്ഘാടനം ചെയ്തു.
പാലക്കാട് അട്ടപ്പാടി സെൻറ് തോമസ് ആശ്രമം മിഷൻ സെൻറ്ററിലെ വർഗ്ഗീസ് ജോസഫ് അച്ചൻറ ആശിർവാദ പ്രസംഗത്തോട് യോഗം ആരംഭിച്ച യോഗത്തിൽ വിവിധ രാജ്യങ്ങളിലെ സാമൂഹിക പ്രവർത്തകർ ആശംസകൾ അർപ്പിച്ചു. തിരുവല്ല എംഎൽഎ അഡ്വക്കറ്റ് വർഗ്ഗീസ് മാമ്മനും ഷിഹാബ് കൊട്ടുകാടും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും പങ്കെടുത്ത പ്രവാസികൾ അവർ ജോലി ചെയ്യുന്ന രാജ്യങ്ങളിലെ അനുകൂലവും പ്രതികൂലവുമായ വിവരങ്ങൾ പങ്കുവെയ്ക്കുകയും പരസ്പര കൈത്താങ്ങായി പ്രവർത്തിക്കേണ്ട ആവശ്യകത ചൂണ്ടിക്കാണിക്കുകയും പരസ്പരം സഹകരണം ഉറപ്പാക്കുകയും ചെയ്തു.
മൂന്ന് മണിക്കൂറോളം കൂടിയ യോഗത്തിൽ മോട്ടിവേഷൻ സ്പീക്കർ ഡോക്ടർ ഫൗസീന തക്ബീർ മാനസിക ആരോഗ്യപരിപാലന വിഷയത്തിൽ കൗണ്സിലിങ്ങ് നടത്തി. യോഗ അദ്ധ്യാപകനും പത്തനംതിട്ട പ്രവാസി അസോസിയേഷൻ മിത്രയുടെ പ്രസിഡണ്ട് നൗഷാദ് ചിറ്റാർ പ്രാണഹീലിങിൻറ പ്രാഥമിക യോഗ പരിശീലനം നൽകി.
പ്രവാസികളും മുൻ പ്രവാസികളുമായാ പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ബിനു ഐസക് രാജു, തലാത്ത് പൂവച്ചൽ, ബഷീർ ചേർത്തല, വർഗീസ് ഡാനിയേൽ, നിബു വർഗീസ്, ഷിബു ഉസ്മാൻ, നിഹാസ് പാനൂർ, വി എം മെഹബൂബ് എന്നിവർ ആശംസകൽ അർപ്പിച്ചു കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ഗഫൂർ കൊയിലാണ്ടി സ്വാഗതവും രമേഷ് തിരുവ
