റിയാദ്:ഷിഫ മലയാളി സമാജം അംഗങ്ങൾക്ക് ചികിത്സ സഹായം വിതരണം ചെയ്തു.
വെൽഡിങ് ജോലിക്കിടെ ഉണ്ടായ അപകടത്തിൽ കൈക്ക് പരിക്കേറ്റ് തുടർ ചികിത്സക്കായി നാട്ടിലേക്ക് പോയ തിരുവനന്തപുരം സ്വദേശി ഷാജിക്കും ഹൃദയ സംബന്ധമായ ചികിത്സക്കായി പോയ ടൈലറിങ് ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി രാജൻ എന്നിവർക്കാണ് സഹായം സമാജം ഓഫീസിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കൈമാറി.
പ്രസിഡണ്ട് ഫിറോസ് പോത്തൻകോട് അധ്യക്ഷത വഹിച്ചചടങ്ങിൽ സെക്രട്ടറി ബിജു മടത്തറ സ്വാഗതം ആശംസിച്ചു. രക്ഷാധികാരികളായ മോഹനൻ കരുവാറ്റ, അശോകൻ ചാത്തന്നൂർ, മധു വർക്കല, സാബു പത്തടി,എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് തിരുവല്ല, സജീർ കല്ലമ്പലം, നാസർ, അജിതകുമാർ, ബിജു സി എസ് ,മോഹനൻ കണ്ണൂർ, അലവിക്കുട്ടി, ബിജു അടൂർ, പ്രകാശ് ബാബു വടകര, സുനിൽ പൂവത്തുങ്കൽ, അലി, രജീഷ് ആറളം ,ബാബു കണ്ണോത്ത്, രതീഷ് നാരായണൻ, റഹീം പറക്കോട് ,എന്നിവർ സംബന്ധിച്ചു.ട്രഷറർ വർഗീസ് ആളുക്കാരൻ നന്ദി പറഞ്ഞു
