ദമ്മാം: ‘ഇസ്ലാം: നിർഭയത്വവും സമാധാനവും’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സൗദി ദേശീയ ക്യാമ്പെയ്ന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ അൽ ഖോബാർ യൂത്ത് & ഇന്ത്യൻ ഇസ്ലാഹി സെന്റർ ദമ്മാം യൂത്ത് സംയുക്തമായി സംഘടിപ്പിക്കുന്ന ‘ടീൻസ്പേസ്’ (teenspace) കൗമാര വിദ്യാർത്ഥി സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഇസ്ലാമിക് കൾച്ചറൽ സെന്റർ (ICC) ദമ്മാം മലയാളവിഭാഗം മേധാവി അബ്ദുൽ ജബ്ബാർ മദീനിയാണ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചത്. കൗമാരക്കാരായ വിദ്യാർത്ഥികളിൽ ധാർമ്മിക മൂല്യങ്ങളും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നതിനും, ക്യാമ്പെയ്ൻ സന്ദേശം ചെറുപ്പക്കാരിലേക്ക് എത്തിക്കുന്നതിനുമായിട്ടാണ് ‘ടീൻസ്പേസ്’ നവംബർ 20 ന് ദമ്മാമിൽ സംഘടിപ്പിക്കുന്നത്.
Total Views:
13
