കൊച്ചി: കേരള പോലീസിലെ സാഹിത്യപ്രേമികളുടെ കൂട്ടായ്മയായ അക്ഷരദീപം സംഘടിപ്പിച്ച കഥാരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി റിയാദിലെ എഴുത്തുകാരന് അഭിമാനമായി.ബഷീർ ഫത്തഹുദ്ധീൻ എഴുതിയ “‘ഹോർമൂസ്’ ” എന്ന കഥയാണ് രണ്ടാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
2026 ഒക്ടോബർ 31ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമ്മാനദാനവും മുൻ ഡിജിപി ഹേമചന്ദ്രൻ ഐപിഎസ് നിർവഹിച്ചു. വിജയിയുടെ അസാന്നിധ്യത്തിൽ മകൾ നവൽ സമ്മാനം ഏറ്റുവാങ്ങി.
മത്സരത്തിന് ലഭിച്ച മികച്ച കഥകൾ ഉൾപ്പെടുത്തി ഇമ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ‘മഴവിൽ ചിറകിലേറി’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. ‘ഹോർമൂസ്’ ഉൾപ്പെടെ മികച്ച രചനകളാണ് സമാഹാരത്തിൽ ഇടംപിടിച്ചിരിക്കുന്നത്.
നിരവധി സാഹിത്യ മത്സരങ്ങളിൽ വിജയിയായ കരുനാഗപ്പള്ളി സ്വദേശിയായ ബഷീർ റിയാദിൽ അറബ് നാഷണൽ ബാങ്കിൽ ഹെഡ് ഫിനാൻസ് സിസ്റ്റം ആയി ജോലി ചെയ്യുന്നു.

